നിശയിൽ ഒരു നിമിഷം ...
കളവു പറഞ്ഞരോ കട്ടോണ്ടുപോയ
കവിതയ്ക്ക് വേണ്ടി തിരയുന്ന മനസ്സേ
കടുപ്പിച്ചെന്നെ നോക്കേണ്ട നീ
കനവും കരളും വരണ്ടുപോയീ ...
കറുത്ത രാവിൻ ചലിക്കാത്ത നാവിലും
ശാപവാക്കുകൾ മാത്രം കേൾക്കെ
കഴിഞ്ഞു പോയ പകലുകൾ തന്ന
ജീവിതത്തെ കുറിച്ചോർക്കേ
കമ്പും കോലും കാരിരുളും മാത്രം
മുന്നോട്ടൊരു വഴി കാണാനില്ല
ഇരുളിന്റെ പേനയിൽ മഴിവറ്റി
എന്റെ കവിതക്ക് കൂട്ടായിനി വരികളില്ല
മടുപ്പിന്റെ മടിക്കുത്തിൽ ഞാനൊടുങ്ങവേ
വെറുപ്പിന്റെ വടംവലി മനസ്സിനെ കൊല്ലവേ
എന്തിനെന്നെ തിരികെ വിളിക്കുന്നു
ചുക്കിച്ചുളിഞ്ഞ കടലാസുതുണ്ടേ നീ
നിൻ ഗർഭത്തിൽ ഞാനന്നൊളിപ്പിച്ച
മയില്പീലിത്തുണ്ടും മരിച്ചുപോയോ
വീണ്ടും ജനിക്കുവാൻ ഇടവരാതിരിക്കട്ടെ
മർത്യജന്മം ഒരു മുജ്ജന്മപാപം പോലെ ...
കിടുക്കി... loved its beginning
ReplyDeleteThanks buddy...
ReplyDeleteSuper ❤️❤️
ReplyDeleteThank you so much... May I know who is this..it means a lot
ReplyDeleteMayilpeeli thandil mashi mukki vaakkukalkk ozhukaan vazhiyorukku.
ReplyDeleteNaavottiya ravukalalla pratheekshayude pakalukal kaanatte ninte ullile soundaryam.
എൻറെ രചനയേക്കാൾ മധുരമുള്ള കമന്റ്...
ReplyDeleteThis comment has been removed by the author.
ReplyDeleteoh my God Anagha you have indeed unveiled the beauty inside.....I am so so proud of you dear......oru poo maathram chodichu oru pookalam nee thannu......let this be a space for you to explore yourself more....best wishes
ReplyDeleteThank you so much maam...I dont know what to say . This blog is a part of my life.But for the past some days I totally forgot about this . You made me write again ma'am...Thank you very much
ReplyDelete