ജെല്ലിക്കെട്ട്
പാർട്ട് 2
ചിത്രത്തിന്റെ ആദ്യാവസാനം സമൂഹത്തിലെ പല തട്ടിലുള്ള മനുഷ്യരെ സംവിധായകൻ കഥാപാത്രങ്ങളാക്കി കൊണ്ടുവരുന്നുണ്ട്. ക്രൂരതയുടെയും കാടത്തത്തിന്റെയും പ്രതീകമാണ് ചിത്രത്തിലെ ഇറച്ചിവെട്ടുകാർ.വിശ്വാസത്തിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിടുന്ന പള്ളി വികാരി യും പൊതുജനങ്ങളുടെ വീതിൽ കൊട്ടിയടക്കുന്ന അധികാരവർഗ്ഗത്തിന്റെ പ്രതീകമായ പോലീസ് ഉദ്യോഗസ്ഥനും ഇവരിൽ ചിലർ. ചിത്രത്തിൽ ഒരിടത്തു ട്യൂബലൈത് നു മുന്നിൽ വട്ടമിട്ടു പറക്കുന്ന ഈയാം പാറ്റകളെ കാണാം . മരണം ആണ് മുന്നിലെന്നറിയാതെ അതിലേക്ക് ആകർഷിക്കപ്പെടുന്ന ഈയാംപാറ്റകൾ തന്നെയല്ലേ അവസാന സീനിൽ പോത്തിനോടൊപ്പം ചതുപ്പിലാണ്ടുപോകുന്ന മനുഷ്യരും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സാഹചര്യത്തിനനുസരിച്ചു മാറുകയും മറിയുകയും ചെയ്യുന്ന മനുഷ്യനും മൃഗവും ഒന്നുതന്നെയെന്നു മനുഷ്യന്റെയും പോത്തിന്റെയും ഓരോ കാൽപ്പാടുകൾ ഒരുമിച്ചു ചേർത്ത ഒരു ദൃശ്യം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ പതിയുന്ന അനേകം ബിംബങ്ങളിൽ ഒന്നാണത്. ഏതു സംഘർഷാവസ്ഥയ്ക്കിടയിലും സ്വന്തം കാര്യം നോക്കി പോകുന്ന കൗമാരക്കാരെ പോലുള്ളവർ നമുക്കിടയിലും ഉണ്ട്. സദാചാരം വിട്ടൊരു കാളി മലയാളികൾക്കില്ല എന്നും ചിത്രം ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിന്റെ യോജിക്കാത്ത ഒന്നാണ് ക്ലൈമാക്സ് രംഗം എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും കഥയുടെ ആകെത്തുക ആ ഒരു സീനിൽ തന്നെ പ്രകടമാണ്. മൂടിവെക്കപ്പെട്ട പൈശാചികത അവിടെ മറനീക്കി വരുന്നു. സിനിമയുടെ അന്ത്യരംഗങ്ങളിൽ മരണം കാത്തു കിടക്കുന്ന വൃദ്ധൻ പോത്തിനെ കാണുന്നുണ്ട്;രണ്ടു തരത്തിൽ നമുക്കീ പോത്തിനെ കാണാം. മരണത്തിന്റെ പ്രതീകമായ കാലന്റെ പോത്തായും മൂക്കുകയറിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ട പോത്തിന്റെ ആത്മാംശമായും.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം എടുത്തുപറയേണ്ടതാണ്. കാഴ്ചക്കാരന് വേറിട്ട അനുഭവം സമ്മാനിക്കാൻ ചിത്രത്തിന് സാധിച്ചത്തിനു കാരണം അപാരമായ ചലനാത്മകതയും വേഗതയും ഉള്ള ചിത്രീകരണശൈലിയാണ്. ക്യാമറ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്‌തിരിക്കുന്നു .അഭിനേതാക്കൾ ജീവിക്കുക തന്നെയാണ്. പോത്തിനെ കൃത്രിമമായി നിര്മിച്ചിരിക്കുകയാണെന്നു വിശ്വസിക്കാൻ ആകുന്നില്ല . അത്രത്തോളം സ്വാഭാവികമാണ് ചിത്രത്തിലെ ഗ്രാഫിക്സ് . പല ബിഗ് ബജറ്റ് സിനിമകൾക്കും പാളിച്ച പറ്റുന്ന മേഖലയാണിത് . എന്നാൽ ലിജോ വളരെ ഇരുട്ടിനെ കൂട്ടുപിടിച്ചു ഗ്രാഫിക്സ് മികവുറ്റതാക്കി മാറ്റി. ചിത്രം കാലത്തിനൊപ്പം സഞ്ചരിക്കുന്നുണ്ടോ എന്നാൽ ചോദ്യം പ്രസക്തമാണ്. ഇന്നത്തെ വികസനകോലാഹലങ്ങൾക്കിടയിൽ ഈ ചിത്രം ഒരു ഇരുപത്തഞ്ചു വര്ഷം മുമ്പുള്ള കേരളത്തിനോടാണ് അടുത്തുനിൽക്കുന്നതെന്ന എന്റെ സുഹൃത്തിന്റെ അഭിപ്രായം ഈ അവസരത്തിൽ ചർച്ചാവിഷയമാണ്. എങ്കിലും ഒരു കലാസൃഷ്ടി എന്നാൽ നിലയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് അദ്ദേഹത്തിന്റെ തന്നെ മുൻചിത്രങ്ങളിൽ നിന്നും ഏറെ മുമ്പിൽ നിൽക്കുന്നു എന്ന് നിസംശയം പറയാം.
MY RATING IS :8.5/10

Super
ReplyDeleteThank you so much...
ReplyDelete