എന്തോ ഒന്ന് ...



എന്തോ ഒന്ന് കാണാനില്ല ...
 എന്റെ ഉള്ളിലെ കരയുന്ന കുഞ്ഞിന്
ദാഹം മാറ്റാൻ  മുലപ്പാലില്ല ...
എന്റെ മനസ്സിന് വഴി തെറ്റുമ്പോൾ
വെളിച്ചം തരുന്ന സൂര്യനില്ല ...
എന്റെ വാക്കുകൾക്കു കാലിടറുമ്പോൾ
പിടിച്ചു നില്ക്കാൻ ഊന്നുവടിയില്ല ...
എന്റെ കണ്ണുകളിൽ  മഴ പെയ്യുമ്പോൾ
കുടയായി  വരേണ്ട കൈകളില്ല ...
എന്റെ കൈകളിൽ നിരാശയുടെ  രക്തം പടരുമ്പോൾ
തുടച്ചു മാറ്റുവാൻ തൂവാലകളില്ല ...
എന്നിലെ ഞാൻ രാത്രിയിൽ ,
പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾക്കുള്ളിൽ പുകഞ്ഞുണരുമ്പോൾ
തലോടി തണുപ്പിക്കുവാൻ  ഇളംകാറ്റില്ല  ...
എന്റെ ദുഃഖങ്ങൾ ഞാൻ  പാടുമ്പോൾ
ആ പാട്ടിനും കേൾവിക്കാരില്ല ...
എന്റെ ഉള്ളും പുറവും ശൂന്യം.
 എന്റെ പ്രപഞ്ചവും.
എന്റെ പ്രപഞ്ചത്തെ തിരിഞ്ഞുനോക്കാതെ ഞാൻ പിന്തുടർന്നു...
എന്റെ പുറകിൽ ,
എൻ നിഴലിനു മറവിൽ ,
 അപ്പോൾ
എന്റെ പ്രപഞ്ചം എന്നെ പിന്തുടരുകയായിരുന്നു ...
അറ്റമില്ലാത്ത വട്ടത്തിൽ ഞാനും എന്റെ പ്രപഞ്ചവും
ഉത്തരമില്ലാത്ത ചോദ്യം പോലെ ഓടിക്കൊണ്ടേ ഇരുന്നു ...


Comments

Post a Comment

Popular posts from this blog