Posts

Showing posts from August, 2020
Image
  ഓൺലൈൻ ഓണവും മലയാളിയുടെ അസ്ഥിത്വക്ഷീണവും                              പറഞ്ഞുപഴകിയ ഓണാശംസകളും കേട്ടുപതിഞ്ഞ ഓണോർമകളും ഇനി പുതിയ ഇ - ഓണത്തിന്റെ അളവുകോലിൽ അളക്കപ്പെടും . ആഘോഷങ്ങൾ അടുക്കള  പുറങ്ങളിലേക്കും കൂട്ടുചേരലുകൾ കുടുംബാന്തരീക്ഷത്തിലേക്കും ഒതുക്കപ്പെടും . വിട്ടുകൊടുക്കലിന്റെയും പങ്കുവെക്കലിന്റെയും ഉൽസവം , വീണ്ടെടുപ്പിൻ്റെയും പരുവപ്പെടുത്തലിന്റെയും നിറം മങ്ങിയതെങ്കിലും അർത്ഥഗർഭമായ മൗനങ്ങളിലേക്കും ഒടുങ്ങും . ഇനി ഓണപ്പാട്ടുകൾ 'ഓൺലൈൻ ' പാട്ടുകളാകും ; സമൂഹവും വ്യക്തിയും  ഒന്നുതന്നെയാകും .                                   വ്യക്തി കേന്ദ്രീകൃതമാകുന്ന ആഘോഷങ്ങൾക്ക് പകിട്ട് ചോരുമെന്നത് ഒരു പുതിയ അറിവല്ല . കൂട്ടുകുടുംബത്തിന്റെ തണലിൽ നിന്നും 'നാലാൾ'ജീവിതം അന്വേഷിച്ച  മലയാളി ഇതേ  ഒറ്റപ്പെടൽ മുൻപും അനുഭവിച്ചുകാണണം . സ്വകാര്യത ആഗ്രഹിച്ചിട്ടുള്ളവരാണ് നാം ; പണ്ടും ഇന്നും . എന്നിട്ടും എന്തുകൊണ്ടാണ് മലയാളി ...