You want to buy my voice You tell me to keep my voice down Why? I ask Can't bear the audacity , you say I knew and I lowered my voice I have freedom but not to hurt yours So I keep it low , tender you may say and I love you more . You tell me to keep my voice down Why? I ask Your fingers pointed to me You say, My vagina controls my lungs. I knew the harsh undertone and I respond With a roar, a shriek of rage I loathe the excuse you found I can smell the foul in your heart And now I know how annoyance becomes resistance and vice versa. And my voice is not for sale.
Posts
Showing posts from 2020
- Get link
- X
- Other Apps
ഓൺലൈൻ ഓണവും മലയാളിയുടെ അസ്ഥിത്വക്ഷീണവും പറഞ്ഞുപഴകിയ ഓണാശംസകളും കേട്ടുപതിഞ്ഞ ഓണോർമകളും ഇനി പുതിയ ഇ - ഓണത്തിന്റെ അളവുകോലിൽ അളക്കപ്പെടും . ആഘോഷങ്ങൾ അടുക്കള പുറങ്ങളിലേക്കും കൂട്ടുചേരലുകൾ കുടുംബാന്തരീക്ഷത്തിലേക്കും ഒതുക്കപ്പെടും . വിട്ടുകൊടുക്കലിന്റെയും പങ്കുവെക്കലിന്റെയും ഉൽസവം , വീണ്ടെടുപ്പിൻ്റെയും പരുവപ്പെടുത്തലിന്റെയും നിറം മങ്ങിയതെങ്കിലും അർത്ഥഗർഭമായ മൗനങ്ങളിലേക്കും ഒടുങ്ങും . ഇനി ഓണപ്പാട്ടുകൾ 'ഓൺലൈൻ ' പാട്ടുകളാകും ; സമൂഹവും വ്യക്തിയും ഒന്നുതന്നെയാകും . വ്യക്തി കേന്ദ്രീകൃതമാകുന്ന ആഘോഷങ്ങൾക്ക് പകിട്ട് ചോരുമെന്നത് ഒരു പുതിയ അറിവല്ല . കൂട്ടുകുടുംബത്തിന്റെ തണലിൽ നിന്നും 'നാലാൾ'ജീവിതം അന്വേഷിച്ച മലയാളി ഇതേ ഒറ്റപ്പെടൽ മുൻപും അനുഭവിച്ചുകാണണം . സ്വകാര്യത ആഗ്രഹിച്ചിട്ടുള്ളവരാണ് നാം ; പണ്ടും ഇന്നും . എന്നിട്ടും എന്തുകൊണ്ടാണ് മലയാളി ...
- Get link
- X
- Other Apps
എഴുതാതെ പോയ ചില അവസാന വാക്കുകൾ ഇന്നീ കയറിന്റെ ഞെരുക്കം എന്റെ ഞരമ്പുകളെ വേദനിപ്പിക്കുന്നില്ല നീണ്ട രാത്രികളുടെ വേരുകളിൽ ഞാൻ ഇതിനേക്കാൾ പിടഞ്ഞിരുന്നു എന്റെ കണ്ണുകളിലെ വെളിച്ചം എത്രയോ മുമ്പേ കെട്ടുപോയതാണ് എന്നിട്ടും എൻറെ ചുറ്റിലും ക്ഷുദ്ര നക്ഷത്രങ്ങൾ പ്രകാശിച്ചു ഭൂമിയിൽ ഞാൻ മതിലിനു പുറത്തെ ഭിക്ഷാന്ദേഹി ആയിരുന്നു ആകാശത്തു അവർ എന്റെ തോളിൽ കയ്യിട്ടു പുഞ്ചിരിച്ചു അവർ കൈയയച്ചിട്ടും എന്തുകൊണ്ടോ ആ ഭാരം മാറിയില്ല. അവരെനിക്ക് അന്യരായിരുന്നു ,ഞാൻ അവർക്കും . സ്വർഗ്ഗങ്ങളെ ഞാൻ പാരമ്പര്യം കൊണ്ടളന്നിട്ടില്ല്ലാ അവസരങ്ങളെ ആഥിത്യം കൊണ്ടും എന്റെ രഹസ്യങ്ങളുടെ ദ്വാരങ്ങളിൽ അവരിന്നു വിഷാദത്തിന്റെ മാലിന്യം നിറക്കവേ പാതിയിൽ ഏതോ വർധിച്ച ഇരുട്ടിൽ ഞാനാ കളമൊഴിഞ്ഞു മാറിനിൽക്കവേ കാണുന്നുണ്ട് ഞാൻ കൂടുതൽ തെളിച്ചതോടെ കേൾക്കുന്നുണ്ട് ഞാൻ ഈ ധവള ധൂളികൾക്കിടയിലും അടക്കംപറച്ചിലുകൾ ,ചിന്തകൾ ,ചിരികൾ ,ആശ്വാസങ്ങൾ എങ്കിലും പുറമെ കരയുന്ന പാതിരനക്ഷത്രങ്ങളെ... ...